ക്നോ/ലീഡ്സ്: പുരുഷ-വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് ഇന്നു പോരാട്ടം. പുരുഷന്മാര് അഫ്ഗാനിസ്ഥാന് എതിരായ ഏകദിന പരമ്പര പിടിക്കാന്‍ ഇറങ്ങുമ്പോള്‍ വനിതകള്‍ ഐസിസി ട്വന്റി-20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിന് എതിരേ കളത്തിലെത്തും.
പുരുഷ ഏകദിനം ലക്നോയില്‍ ഉച്ചകഴിഞ്ഞ് 1.30ന് ആരംഭിക്കും. മൂന്ന് മത്സര ടൂര്‍ണമെന്റിലെ ആദ്യ അങ്കത്തില്‍ മഴ രസം കെടുത്തിയെങ്കിലും ഇന്ത്യ ഏഴ് വിക്കറ്റിന് ജയം പിടിച്ചു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (84*) മികവാണ് കരുത്തായത്. അരങ്ങേറ്റക്കാരായ ഹര്‍ഷ് ദുബെയും ഗുര്‍ണൂര്‍ ബ്രാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ഹര്മന് സംഘം
ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റിലെ രണ്ടാം ജയം പ്രതീക്ഷിച്ച് ഹര്മന് പ്രീത് കൗറും സംഘവും ലീഡ്സില്‍ ഇറങ്ങും. ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് മത്സരം.
ഗ്രൂപ്പ് എയിലെ ആദ്യമത്സരത്തില്‍ ഇന്ത്യ 64 റണ്‍സിന് ചിരവൈരികളായ പാക്കിസ്ഥാനെ കീഴടക്കിയിരുന്നു.